Saturday, March 5, 2016

വിശ്വസിച്ചാലും ഇല്ലെങ്കിലും ..

പ്ലസ്‌ടു കാലം..വീടുപണി നടക്കുന്ന സമയം..ഞങള്‍ അന്ന് വാടകയ്ക്ക് താമസിക്കുന്നു. ഒരു നാലു നാലര ഏക്കറു പറമ്പില്‍ ഒത്ത നടുക്ക് ഒരു ഭാര്‍ഗവി നിലയം..ഒരു പഴയ തറവാട് ആണ്. മച്ചും മറ്റും ഉണ്ട്. അതില്‍ എപ്പോഴും തട്ടും മുട്ടും കേള്‍ക്കാം. പട്ടാപകല്‍ പോലും പേടിയുണ്ടാക്കുന്ന അന്തരീക്ഷം.

പഴയ നോവലുകളില്‍ വായിച്ചിട്ടുള്ള haunted place ന്‍റെ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരു വീട്. പോരാത്തതിനു മരണങ്ങളും ആവശ്യത്തിനു നടന്നിട്ടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. ദുര്‍മരണം എന്നൊക്കെ കാറ്റഗറൈസ് ചെയ്യാവുന്നയും അക്കൂട്ടത്തില്‍ ഉണ്ട്. അവരുടെ ഒക്കെ ആത്മാക്കള്‍ അവടെ ഗെറ്റ് together നടതാരുണ്ടത്രേ !!

അവടെ അവസാനം താമസിച്ച ഫാമിലി പോയത് പേടിച്ചു ഭ്രാന്തു പിടിച്ചാണ്. ഒരു ഗര്‍ഭിണി പ്രേതം അവരുടെ കട്ടിലില്‍ രാത്രി വന്നിരുന്നു കരയുമത്രേ. അവടെ പണ്ട് ആതമഹത്യ ചെയ്ത ഒരു ഗര്‍ഭിണിയുടെ ഗതി കിട്ടാത്ത ആത്മാവാണ് അത്.. പാവം !!  

ആ രാത്രി അവടെ ഞാന്‍ ഒറ്റക്കാണ്. അച്ഛനും അമ്മയും അമ്പലത്തില്‍ പോയിട്ട് എത്തിയിട്ടില്ല. എനിക്ക് ചെറുതായി പേടിയും ഉണ്ട്. നാളെ സ്കൂളില്‍ ഇടാനുള്ള uniform തേച്ചു കൊണ്ട് ഇരിക്കുന്നു. അപ്പോഴാണ് അച്ഛന്റെ call അങ്ങോട്ട്‌ ചെല്ലാന്‍. അമ്മയെ കൂട്ടികൊണ്ട് വരാന്‍ പറഞ്ഞു, അച്ഛന്‍ വൈകും. ഞാന്‍ വീട് പൂട്ടി ഇറങ്ങി.

അപ്പോഴാണ് പതിവ് സംശയം. അയേണ്‍ ബോക്സ്‌ ഓഫ്‌ ചെയ്തോ? (ഇതൊരു രോഗമാണെന്ന് ഏതോ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ സംശയം). ഹോ നോക്കാതെ ഒരു സമാധാനമില്ല. മടിച്ചു മടിച്ചു വാതില്‍ വീണ്ടും തുറന്നു. കണ്മുന്നില്‍ കണ്ട കാഴ്ച !!!

ഗര്‍ഭിണിയായ ഒരു യുവതി. കരഞ്ഞുകൊണ്ട്‌ അവടെ എന്‍റെ കട്ടിലില്‍.
ഞാന്‍ അങ്ങനെ പെട്ടെന്ന് വാതില്‍ തുറന്നു വരുമെന്ന് പ്രേതം കരുതിക്കാണില്ല. പുള്ളിക്കാരി ആകെ ചമ്മി.. ഞാനും ആകെ വല്ലാതായി.. പിന്നെ ഒരു സോറി ഒക്കെ പറഞ്ഞു പോന്നു..


പിന്നീട് എപ്പോ കണ്ടാലും ഞങള്‍ അതോര്‍ത്തു വെറുതെ ചിരിക്കും. ഹോ ആ ചമ്മിയ മുഖമൊന്നു കാണേണ്ടതായിരുന്നു.. ഹിഹി