Sunday, March 9, 2014

ഒരു പുഴയുടെ ഓര്‍മ്മയ്ക്ക്‌...


മങ്ങാട്ടുകര.. എന്‍റെ അമ്മയുടെ നാട്..എന്‍റെയും..

എന്‍റെ കുട്ടിക്കാലത്ത് ഇവിടെ നിറഞ്ഞൊഴുകുന്ന പുഴയായിരുന്നു .. അങ്ങു ദൂരെ കാണുന്നത് ആനപ്പാറ. ശരിക്കും ആനയെപ്പോലെ ആരുന്നു പണ്ട് കാണാന്‍.. ഇപോ ചെറുതായ പോലെ.. ഇനി ഞാന്‍ വലുതായതു കൊണ്ടാണോ??  

ആളുകള്‍ അതിനു മുകളില്‍ നിന്ന് വരി വരിയായി വന്നു പുഴയിലോട്ടു ചാടുമായിരുന്നു. പിന്നെ, പുഴയുടെ നടുക്ക് ഒരു പാറ ഉയര്‍ന്നു നില്‍പ്പുണ്ട്. ചെറിയ വട്ടത്തില്‍.. മഴയത് അത് വെള്ളത്തിനടിയില്‍ ആവും.. പിള്ളേര് നീന്തി അതിനു മുകളില്‍ പോയി ഇരിക്കുമാരുന്നു.. നല്ല രസമാരുന്നു അതൊക്കെ കാണാന്‍.

അങ്ങനെ അതൊക്കെ കണ്ടു ഞാനും നീന്തല്‍ പഠിക്കാന്‍ തുടങ്ങി. ചേച്ചിയാണ് ഗുരു. ഞാനന്ന് ഒന്നിലോ രണ്ടിലോ പഠിക്കുന്നു..

പഠിക്കാന്‍ തുടങ്ങി രണ്ടു ദിവസം ആയിക്കാണും. ഞാന്‍ തനിയെ ഒരു പരീക്ഷണം നടത്തി...

ചുമ്മാ ഒന്ന് നീന്തി നോക്കി.. അത് മാത്രം ഓര്‍മയുണ്ട്... പിന്നെ ചുറ്റും ഒരു പച്ച നിറം മാത്രം. ഞാന്‍ അങ്ങനെ താഴോട്ട് പോകുന്നു. ഉറക്കെ ചേച്ചിയെ വിളിക്കണം എന്നുണ്ട്. പക്ഷെ വായിലും മൂക്കിലും എല്ലാം കുടു കുടാ വെള്ളം കയറുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാവുന്നു. ആ പച്ച നിറം ഇപ്പോഴും കണ്‍ മുന്നില്‍ ഉണ്ട്. അന്ന് അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു..

പിന്നെ നോക്കുമ്പോള്‍ എന്നെ കടവില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു.. ഹഹ .. ആരൊക്കെയോ വയറില്‍ അമര്‍ത്തി വെള്ളം ഒക്കെ കളയുന്നുണ്ട്.

അന്ന് ഞാന്‍ ഒരു കാര്യം പഠിച്ചു. നമ്മള്‍ വെള്ളത്തില്‍ പോയാല്‍ നമ്മളറിയാതെ തന്നെ കൈ മുകളിലോട്ടു പൊന്തി വരും.. മൂന്ന് തവണ എന്നാണ് ചേച്ചി പറഞ്ഞത്. അങ്ങനെ വന്നപ്പോള്‍ ചേച്ചി എന്നെ പോക്കിയെടുതതാണ്.. അല്ലെങ്കില്‍ ഈ പോസ്റ്റ്‌ ഇടുന്ന ഞാന്‍ അന്നേ പോസ്റ്റ്‌ ആയേനെ..

എന്തായാലും നീന്തല്‍ പഠിക്കാനുള്ള ആഗ്രഹം തല്ക്കാലം അവിടെ അവസാനിച്ചു.. ഇതിപോ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസം അവിടെ പോയിരുന്നു. നിറഞ്ഞു ഒഴികിയിരുന്ന പുഴയുടെ സ്ഥാനത്ത് ഒരു ചെറിയ തോട് പോലെ ഒന്ന് മാത്രം. അതും പായലും ചെളിയും നിറഞ്ഞു.. ഒരു പുഴ കൂടെ ഇല്ലാതാവുന്നു.. 



9 comments:

  1. ബാല്യകാലം തേടി ഇനി
    നാട്ടുമ്പുറത്തും
    പോകേണ്ടതില്ലെന്നു
    സാരം...അല്ലെ???rr

    ReplyDelete
    Replies
    1. നാട്ടുമ്പുറം തന്നെ ഇല്ല :(

      Delete
  2. ചുമ്മാ വായിച്ചു..

    ReplyDelete
    Replies
    1. :) നന്ദി വീണ്ടും വരിക

      Delete
  3. ഓർമ്മക്കുറിപ്പ് നന്നായി

    ReplyDelete
  4. ഓർമ്മക്കുറിപ്പ് നന്നായി

    ReplyDelete
  5. അത്രേയുള്ളു പുഴേടെ കാര്യം!!

    ReplyDelete