Wednesday, June 5, 2013

കുമ്പിടി ക്കൊരു പാര്‍സല്‍ ഉണ്ടേ !!

           കുമ്പിടിക്കൊരു പാര്‍സല്‍  ഉണ്ടേ !!കൊച്ചിയില്‍ പ്രൊഫഷണല്‍ ലൈഫ് പൊടിപൊടിക്കുന്ന സമയം..ജീവിതം മൊത്തം കോഞ്ഞാട്ടയായി കൊണ്ടിരിക്കുന്നു.. രാവിലെ എഴുന്നേറ്റു ഓഫീസില്‍ പോവുക പാതിരാത്രി തിരിച്ചുവരിക രാവിലെ വീണ്ടും ഓഫീസിലോട്ട്..അങ്ങനെ ശരിക്കും ജീവിതം ‘enjoy’ ചെയ്യുന്ന സമയം..


അങ്ങനെ ഒരു വെള്ളിയാഴ്ച, പണി പാമ്പായി കിട്ടിയില്ലെങ്ങില്‍ വ്യ്കീട്ടു വീട്ടില്‍ പോകാം എന്ന ശുഭ പ്രതീക്ഷയില്‍ ഇരിക്കുന്നു..
അപ്പോള്‍ ദാ ഓഫീസിലോട്ട് മന്ദം മന്ദം കടന്നു വരുന്നു ഒരു കൊറിയര്‍ മാമന്‍.. 

ഇതൊക്കെ വല്യ സംഭവമാണ് ഓഫീസില്‍.. കുറച്ചു നേരം അയാളെ നോക്കി നേരം കളയാലോ.. എല്ലാരും കുടി അയാളെ നോക്കിയപ്പോള്‍ പുള്ളി വല്ലാതായി..

അപോഴെക്കും സാമിയേട്ടന്‍ എത്തി..നമ്മടെ HR.. ഒരു ചെറിയ പാര്‍സല്‍ ആണ് സാധനം..ഗിഫ്റ്റ് എന്തോ ആണ്..പക്ഷെ പ്രശ്നം അതല്ല..
പേരാണ് പ്രശ്നം..

To,
കുമ്പിടി
ഓഫീസ് അഡ്രസ്‌

ഹഹ..ഇതാരാ ഇപോ കുമ്പിടി.. നമ്മക്ക് അറിയാവുന്ന ഒരേയൊരു കുമ്പിടി “നന്ദനത്തിലെ ജഗതി”യാണ് .. പിന്നെ അതെ ഹെയര്‍ സ്റ്റൈല്‍ വച്ചിരുന്ന കാലത്ത് കോളേജില്‍ വരുണിനും ആ പേര് ഉണ്ടാരുന്നു..പക്ഷെ ഇവടെ ആരാ കുമ്പിടി..??

സാമിയേട്ടന്‍ ഓഫീസില്‍ മൊത്തം അന്വേഷണം തുടങ്ങി..ആദ്യം തന്നെ അനൂപിനോട് ചോദിച്ചു..ഇമ്മാതിരി ഉടായിപ്പിന്റെ ആശാന്‍ അവനാണ്.. വേറെ പല പേരുകളും ഉണ്ടെങ്കിലും ഇങ്ങനെ ഒരു പേരില്ല എന്ന് അവന്‍ തീര്‍ത്തു പറഞ്ഞു..

അപോ ഇനി ആര്?
ഈ ടൈപ്പ് ഫ്രോഡ് പണികളില്‍ മാസ്റ്റര്‍ ഡിഗ്രി ഉണ്ട് ജിജിന്.. പക്ഷെ അവന്‍ നിരപരാധി ആണെന്ന് പറഞ്ഞു കഴിഞ്ഞു..

പിന്നെ ഇജ്ജാതി പരിപാടി ഒപ്പിക്കാന്‍ വഴിയുള്ളത് പ്രവീണും ശ്രീകാന്തും ആണ്..അവന്മാരല്ലന്നു തറപ്പിച്ചു പറഞ്ഞു..

ഇനി വല്ല തൃശൂര്‍ ഗടികളുടെ പണിയാണോ ഡിജോ?? ആവാന്‍ വഴിയില്ല.. പിന്നെ ഹിതരപ്പ മോഹന്‍ ജോദാരോ? ആരാണ് കക്ഷി...??

ഇനി വല്ല girls..?? എയ് അങ്ങനെ വരുവോ? പെണ്ണുങ്ങള്‍ക്ക്‌ കുമ്പിടി എന്ന് പേരിടുമോ?സാധ്യത തള്ളികളയാന്‍ ആവില്ലലോ? അശ്വിനി നീയാണോ? ഹഹ

അവസാനം തോല്‍വി സമ്മതിച്ചു പാര്‍സല്‍ തിരികെ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരാള്‍ സൈഡില്‍ കുടി വരുന്നു.. സാമിയെട്ടന്‍ കരുതി ആള് പുറത്തോട്ടു പോവാണെന്ന്, വല്ല ഫോണും ചെയ്യാന്‍..പുള്ളി ഡോര്‍ തുറന്നു കൊടുത്തു..

“അല്ല സാമിയേട്ടാ .. ആ പാര്‍സല്‍.. അതിനു തന്നേരെ..അത് എനിക്കുള്ളതാ.” ഒരു കിളി ശബ്ദം .. ഓഫീസിലെ ഏറ്റവും സൈലന്റ് മെമ്പര്.. വന്‍ സീരിയസ്..അപോഴാണ് അവളുടെ ശബ്ദം തന്നെ ഞങ്ങള്‍ കേള്‍ക്കുന്നത് ..ഹഹ

എന്റമ്മോ..!! പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു.. ചിരി അടക്കാന്‍ പറ്റുന്നില്ല .. അന്ന് മൊത്തം ഓര്‍ത്തോര്‍ത്തു ചിരിക്കാരുന്നു.. സാമിയെട്ടന്റെ അന്വേഷണവും അവസാനം അവളുടെ കീഴടങ്ങലും..അപോ തന്നെ എല്ലാരും g-talk ല്‍ സ്റ്റാറ്റസ് മാറ്റി..

“happy birthday Kumbidi”


സംഭവം കൂട്ടുകാര്‍ ഒപ്പിച്ച പണിയാണ്.. നോമ്പ് കാലത്ത് കോഴി ഇറച്ചി കട്ട് തിന്നതിന് അവരിട്ട പേരാണത്രേ ഇത്.. “കുമ്പിടി” !!


കൂട്ടുകാരായാല്‍ ഇങ്ങനെ വേണം.. നല്ല എട്ടിന്റെ പണി.. പണി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം.. ഇപ്പോഴും അവളെ ഓണ്‍ലൈന്‍ കാണുമ്പോള്‍ ഇതാണ് ഓര്മ വരിക..

17 comments:

 1. കുമ്പിടി കഥ കൊള്ളാം.......
  അനുഭവങ്ങള്‍ , കഥകള്‍ ഒക്കെയിങ്ങു പോരട്ടെ...
  ആശംസകള്‍
  (മറ്റുള്ളവരുടെ ബ്ലോഗുകള്‍കൂടി പ്രോത്സാഹിപ്പിക്കണം.
  ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ചേര്‍ക്കാനും വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.)

  ReplyDelete
 2. ജൂനിയര്‍ ആയിരുന്താലും നീയെന്‍ നന്‍പന്‍ ഡാ...
  ഇങ്ങനെ ഒരു പ്രസ്ഥാനം നീ കൊണ്ട് നടക്കുന്ന കാര്യം ഇപ്പൊള കണ്ടത്, കുംബിടികഥ നന്നായിട്ടുണ്ട്, എഴുതുന്ന പോലെ തന്നെ പ്രൊമോട്ട് ചെയ്യാനും സമയം കണ്ടെത്തണം. നാലാള് വായിച്ചാലല്ലേ ഒരു ഇതുള്ളൂ? ബ്ലോഗിന് എല്ലാ വിധ ആശംസകളും . . .

  ReplyDelete
  Replies
  1. കോളേജില്‍ മാത്രമല്ല..ബ്ലോഗിങ്ങിലും നീയെന്‍ സീനിയര്‍ നന്പന്‍ ടാ.. :) ഹഹ

   Delete
 3. കഥ ഇഷ്ടായി.. ആശംസകൾ.. :))

  ReplyDelete
 4. കൊള്ളാം മകനേ..! അനുഗ്രഹാശിസ്സുകൾ നൽകിയിരിക്കുന്നു :)

  ReplyDelete
 5. കുമ്പിടി കഥ കലക്കിയല്ലോ മഹനേ...

  ReplyDelete
 6. എല്ലാവരോടും നന്ദി..

  ReplyDelete
 7. nice story..........wait for ur new stories.......

  ReplyDelete